കൊച്ചി: തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞ് 71.31 രൂപയിലാണ് വ്യാപാരം. പെട്രോള്‍ വില മാറ്റമില്ലാതെ ലിറ്ററിന് 76.62 രൂപയിലും വ്യാപാരം തുടരുകയാണ്. 

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.49 രൂപയും ഡീസല്‍ 70.26 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.42 രൂപയും ഡീസല്‍ ലിറ്ററിന് 70.21 രൂപയുമാണ് ഇന്നത്തെ നിരക്ക്. ദില്ലിയില്‍ പെട്രോളിന് 73.27 രൂപയും ഡീസലിന് 66.31 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.88 രൂപയും ഡീസലിന് 69.50 രൂപയുമാണ് വില നിലവാരം. പ്രധാനമായും ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.