Asianet News MalayalamAsianet News Malayalam

Prepay MSMEs : 'എംഎസ്എംഇകളുടെ സേവനത്തിന് പണം മുൻകൂറായി നൽകൂ': വ്യവസായ പ്രമുഖരോട് കേന്ദ്രമന്ത്രി

രാജ്യത്തെ മുൻനിര വ്യാപാര-വ്യവസായ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുമായി വീഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി

Piyush Goyal appeals to the industry to prepay MSMEs for their services
Author
Delhi, First Published Jan 12, 2022, 7:33 PM IST

ദില്ലി: രാജ്യത്തെ എംഎസ്എംഇകളെ( സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) ഉത്തേജിപ്പിക്കാനുള്ള നിർദ്ദേശവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. എംഎസ്എംഇകൾ നൽകുന്ന സേവനങ്ങൾക്ക് മുൻകൂട്ടി പണം നൽകണമെന്ന് അദ്ദേഹം രാജ്യത്തെ വ്യവസായ സംരംഭങ്ങളോട് ആവശ്യപ്പെട്ടു. ഇതുവഴി എംഎസ്എംഇകളുടെ പ്രവർത്തനക്ഷമത സംരക്ഷിക്കാനും, തൊഴിലവസരങ്ങൾ, വളർച്ച എന്നിവയ്ക്ക് പ്രോത്സാഹനം നൽകാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുൻനിര വ്യാപാര-വ്യവസായ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുമായി വീഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത്തിലുള്ള തിരിച്ചുവരവ് തുടർന്നും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും, വിവരങ്ങളും വ്യവസായ സമൂഹത്തിൽ നിന്ന് സ്വീകരിക്കുന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ച.

യാത്ര - വിനോദ സഞ്ചാരം എന്നിവയിലെ  നിയന്ത്രണങ്ങൾക്ക് നടുവിലും സേവന കയറ്റുമതിയിൽ രാജ്യം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സേവന മേഖലയിൽ 250 ബില്യൺ അമേരിക്കൻ ഡോളറിന്റെ കയറ്റുമതിയെന്ന നേട്ടം സ്വന്തമാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം വ്യവസായ പ്രമുഖരെ ഓർമ്മിപ്പിച്ചു. സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള കരാറുകൾ  (ഏർലി  ഹാർവെസ്റ്റ്  എഗ്രിമെന്റ്സ് ) ക്ക് അന്തിമരൂപം നൽകുമെന്ന് മന്ത്രി അറിയിച്ചു. അതിന്റെ പ്രയോജനം എത്രയും വേഗം വ്യവസായമേഖലയിൽ ലഭ്യമാക്കാനുമുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ  അവസാന ഘട്ടത്തിൽ എത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഓസ്ട്രേലിയയുമായി ചർച്ചകൾ മികച്ച  ഘട്ടത്തിലാണ്. ഇസ്രയേലുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൊറിയൻ വിപണിയിലേക്കുള്ള പുനപ്രവേശവുമായി ബന്ധപ്പെട്ട് സമഗ്രമായ അതിവേദ ചർച്ചകൾക്ക് മുൻ കരാറുകളിലെ ആശങ്കകൾ ദൂരീകരിക്കുന്നതിന് വേണ്ടി തുടക്കം കുറിച്ചെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും നിർദ്ദേശങ്ങളും ഭരണകൂടത്തിന് നൽകുന്നതിൽ ഉത്സുകരാകണമെന്ന് അദ്ദേഹം വ്യാവസായിക നേതാക്കളോട് ആവശ്യപ്പെട്ടു. വ്യാപാര  നടപടിക്രമങ്ങൾ, അനുമതികൾ  എന്നിവയ്ക്കായി ഏകജാലക സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യവസായ മേഖലയോട് നിർദ്ദേശിച്ചു. കൂടാതെ ഏറ്റവും സാധ്യമായ അളവിൽ വികസിക്കാനും വളരാനും പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർപ്ലാൻ, ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക് തുടങ്ങിയ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചു.

Follow Us:
Download App:
  • android
  • ios