Asianet News MalayalamAsianet News Malayalam

വിപണിയെ ശക്തിപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകൾ; ഒക്ടോബറിൽ വായ്‌പ നൽകിയത് 2.5 ലക്ഷം കോടി

ഭവന വായ്പ വിഭാഗത്തിൽ 12166 കോടിയും വാഹന വായ്പ വിഭാഗത്തിൽ 7058 കോടിയും വിതരണം ചെയ്തു

Public sector banks help to improve market with 2.5 lakh crore rupees loan
Author
New Delhi, First Published Nov 22, 2019, 4:54 PM IST

ദില്ലി: വിപണിയെ ശക്തിപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്‍റെ പദ്ധതികളുടെ ഭാഗമായി രാജ്യത്ത് ഒക്ടോബറിൽ മാത്രം 2.5 ലക്ഷം കോടി വായ്പ പൊതുമേഖലാ ബാങ്കുകൾ നൽകിയതായി നിർമ്മല സീതാരാമൻ.

രാജ്യത്തെ 374 ജില്ലകളിൽ നടത്തിയ വായ്പാ മേളകളിലൂടെയാണ് ഇത്രയും തുക വിപണിയിലെത്തിച്ചത്. 2,52,589 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത്. ഇതിൽ 60 ശതമാനവും പുതിയ വായ്പകളാണ്.

കണക്കുകൾ പ്രകാരം കോർപ്പറേറ്റ് വായ്പ 1.22 ലക്ഷം കോടിയും കാർഷിക വായ്പ 40504 കോടിയും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പ 37210 കോടിയുമാണ്. ഭവന വായ്പ വിഭാഗത്തിൽ 12166 കോടിയും വാഹന വായ്പ വിഭാഗത്തിൽ 7058 കോടിയും വിതരണം ചെയ്തു.

Follow Us:
Download App:
  • android
  • ios