Asianet News MalayalamAsianet News Malayalam

രാമക്ഷേത്ര പ്രതിഷ്ഠ; വരുമാനം 50,000 കോടി കടക്കും! തയ്യാറെടുപ്പുകളോടെ വ്യാപാരികൾ

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000 കോടി രൂപയുടെ വ്യവസായം രാജ്യത്തുണ്ടാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോർട്ട്

Ram Mandir Inauguration To Generate  50,000 Crore Revenue In January
Author
First Published Jan 13, 2024, 7:26 PM IST

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000 കോടി രൂപയുടെ വ്യവസായം രാജ്യത്തുണ്ടാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോർട്ട്. രാമക്ഷേത്രം തുറക്കുന്നത്, ഈ മാസം രാജ്യത്തെ ബിസിനസ്സ് വർധിക്കാൻ സഹായിക്കുമെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ. 

ഇന്ത്യൻ വിപണികളിൽ തനതായ തുണികൊണ്ടുള്ള മാലകൾ, ലോക്കറ്റുകൾ, കീ ചെയിനുകൾ, രാമക്ഷേത്രങ്ങളുടെ മാതൃകകൾ, രാം ദർബാറിന്റെ ചിത്രങ്ങൾ, രാംധ്വജ മുതലായവയ്ക്ക് കാര്യമായ ഡിമാൻഡുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും വ്യാപാരികൾ അധിക വ്യാപാരത്തിനുള്ള ആവശ്യം നിറവേറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നും സിഎഐടി സെക്രട്ടറി ജനറൽ പറഞ്ഞു. 

വ്യാപാരികൾ ഉപഭോക്തൃ ആവശ്യത്തിനനുസരിച്ച് വളകൾ, അലങ്കാര പെൻഡന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആക്സസറികളും വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കുർത്തകൾക്കും ടീ-ഷർട്ടുകൾക്കും രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന മറ്റ് ഇഷ്ടാനുസൃത വസ്ത്രങ്ങൾക്കും വിപണിയിൽ ശക്തമായ ഡിമാൻഡ് ഉണ്ട്. എന്ന് വ്യാപാരികളുടെ സംഘടന പറയുന്നു.

രാമക്ഷേത്ര ഉദ്ഘാടനത്തിനായി ലക്ഷക്കണക്കിന് ഭക്തരും ക്ഷണിക്കപ്പെട്ട 7,000 അതിഥികളും അയോധ്യയിലെത്തും. ഇതിനകം തന്നെ അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാന കമ്പനികൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. മാത്രമല്ല, അയോധ്യയിലെ ഹോട്ടലുകളും റൂം നിരക്കുകൾ അഞ്ച് മടങ്ങോളം ഉയർത്തിയിട്ടുണ്ട്. വൻ ലാഭമാണ് ഈ അവസരത്തിൽ എല്ലാ മേഖലയിൽപെട്ട വ്യാപാരികളും നേടാൻ പോകുന്നതെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്. അയോധ്യയിലെ  റസ്റ്റോറന്റുകൾ സസ്യാഹാരം മാത്രമേ ഈ കാലയളവിൽ നൽകുകയുള്ളൂ എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോൾ ലക്ഷകണക്കിന് ഭക്തരെ സ്വീകരിക്കാൻ വലിയ ഓര്ഡറുകളായിരിക്കും കൃഷിക്കാർ അടക്കമുള്ളവർക്ക് ലഭിക്കുക. 
 

Latest Videos
Follow Us:
Download App:
  • android
  • ios