Asianet News MalayalamAsianet News Malayalam

ഐഡിബിഐ ഇനിമുതല്‍ സ്വകാര്യ ബാങ്ക്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബാങ്കിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് റിസര്‍വ് ബാങ്കിന്‍റെ ഈ നടപടി. ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. 

RBI categorises IDBI as a private bank
Author
Thiruvananthapuram, First Published Mar 15, 2019, 9:57 AM IST

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ ഭാരതീയ റിസര്‍വ് ബാങ്ക് സ്വകാര്യ ബാങ്കായി തരം തിരിച്ചു. 2019 ജനുവരി 21 മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് റിസര്‍വ് ബാങ്ക് ഈ മാറ്റത്തിന് പ്രാബല്യം നല്‍കിയിരിക്കുന്നത്. 

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബാങ്കിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് റിസര്‍വ് ബാങ്കിന്‍റെ ഈ നടപടി. ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. 

ഐസിഐസിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ ബാങ്കുകളുടെ ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്‍റ് ബാങ്ക്സ് (ഡി-എസ്ഐബി) ആയി തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios