മുംബൈ: വായ്പാ പുനക്രമീകരണവുമായി ബന്ധപ്പെട്ട നടപടികൾ ശുപാർശ ചെയ്യുന്നതിനായി അഞ്ച് അംഗ വിദഗ്ധ സമിതി രൂപീകരിച്ച് റിസർവ് ബാങ്ക് (ആർബിഐ). 1,500 കോടിയിലധികം തിരിച്ചടവുളള വായ്പകൾക്കായി നടപ്പാക്കുന്ന നടപടികൾ സമിതി വിലയിരുത്തേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 

വായ്പകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ധനകാര്യ നടപടികളെ സംബന്ധിച്ച ശുപാർശകൾ കമ്മിറ്റി ആർബിഐക്ക് സമർപ്പിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ ഇത് പരിഷ്കാരങ്ങളോടൊപ്പം പ്രസിദ്ധീകരിക്കും. 

മുതിർന്ന ബാങ്കർ കെ വി കമാത്തിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയിൽ മറ്റ് നാല് അംഗങ്ങളുണ്ടാകും- ദിവാകർ ഗുപ്ത (അദ്ദേഹത്തിന്റെ കാലാവധി സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും) എ ഡി ബി വൈസ് പ്രസിഡന്റായി കാലാവധി പൂർത്തിയായ ശേഷമാകും അദ്ദേഹം കമ്മിറ്റിയുടെ ഭാ​ഗമാകുക. 

ടി എന്‍ മനോഹരന്‍, കാനറ ബാങ്ക് ചെയര്‍മാന്‍ പദവിയില്‍ നിന്ന് മാറിയ ശേഷം, ആഗസ്റ്റ് 14 മുതല്‍ സമിതിയുടെ ഭാഗമാകും.

അശ്വിന്‍ പരേഖാണ് സമിതിയുടെ മെമ്പര്‍ സെക്രട്ടറി ആകുന്നത്. (ചീഫ് എക്‌സിക്യൂട്ടീവ്- ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, സ്ട്രാറ്റജി അഡ്വൈസർ- അഡൈ്വസറി സര്‍വീസസ് എല്‍എല്‍പി) ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ മറ്റൊരു ചീഫ് എക്‌സിക്യൂട്ടീവായ സുനില്‍ മേത്തയും സമിതിയുടെ ഭാഗമാണ്. അദ്ദേഹം പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മേധാവിയാണ്.