Asianet News MalayalamAsianet News Malayalam

റിസർവ് ബാങ്ക് ധനനയം ഏപ്രിൽ ഏഴിന് പ്രഖ്യാപിക്കും: പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്ന് വിലയിരുത്തൽ

ആർ ബി ഐ നൽകിയ ഷെഡ്യൂൾ അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിൽ എം പി സിയുടെ രണ്ടാമത്തെ യോഗം ജൂൺ 2, 3, 4 തീയതികളിൽ നടക്കും. 

rbi mpc April 2021
Author
Mumbai, First Published Apr 2, 2021, 11:33 PM IST

മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തയാഴ്ച പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയം പ്രഖ്യാപിക്കും. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ൽ സർക്കാരിന്റെ വൻ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തിൽ മാറ്റിമല്ലാതെ നിലനിർത്താനും റിസർവ് ബാങ്ക് പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിൽ തുടർന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 2021 ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെയാണ് ധനനയ സമിതി യോ​ഗം ചേരുന്നത്. ഏപ്രിൽ ഏഴിന് റിസർവ് ബാങ്ക് ​ഗവർണർ ആർബിഐയുടെ ധനനയ പ്രഖ്യാപിക്കും. 

ആർ ബി ഐ ഗവർണർ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങൾ ചേർന്നതാണ്.

ആർ ബി ഐ നൽകിയ ഷെഡ്യൂൾ അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിൽ എം പി സിയുടെ രണ്ടാമത്തെ യോഗം ജൂൺ 2, 3, 4 തീയതികളിൽ നടക്കും; മൂന്നാമത്തെ യോഗം (ഓഗസ്റ്റ് 4-6); നാലാമത്തെ യോഗം (ഒക്ടോബർ 6-8); അഞ്ചാമത്തെ മീറ്റിംഗ് (ഡിസംബർ 6-8) ആറാമത്തെ മീറ്റിംഗ് (ഫെബ്രുവരി 7-9, 2022) വരെയും ന‌ടക്കും. 

പലിശ നിരക്ക് ക്രമീകരണത്തിനുളള ചുമതല സർക്കാർ 2016 ൽ ആർ ബി ഐ ഗവർണറിൽ നിന്ന് ആറ് അംഗ എം പി സിയിലേക്ക് മാറ്റി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 അനുസരിച്ച്, ഒരു വർഷത്തിൽ എം പി സിയുടെ കുറഞ്ഞത് നാല് മീറ്റിംഗുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ബാങ്ക് ബാധ്യസ്ഥമാണ്. 
 

Follow Us:
Download App:
  • android
  • ios