Asianet News MalayalamAsianet News Malayalam

BSNL : 20 വർഷം ബിഎസ്എൻഎൽ കൊണ്ടുനടന്ന 'കിരീടം' ഇനി ജിയോക്ക് സ്വന്തം

രണ്ട് പതിറ്റാണ്ട് കാലം ടെലികോം രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ബിഎസ്എൻഎൽ നിലനിർത്തിവന്ന ഒന്നാം സ്ഥാനം ഇനി ജിയോക്ക് സ്വന്തം. ഫിക്സഡ് ലാന്റ്ലൈൻ ബ്രോഡ്ബാന്റ് സെഗ്മെന്റിലെ ബിഎസ്എൻഎലിന്റെ ഒന്നാം സ്ഥാനമാണ് 2019 ൽ സേവനം തുടങ്ങിയ ജിയോ ഫൈബർ പിടിച്ചെടുത്തത്.

Reliance Jio Edges Out BSNL As Top Fixed Line Broadband Provider
Author
Kerala, First Published Jan 19, 2022, 7:07 PM IST

ണ്ട് പതിറ്റാണ്ട് കാലം ടെലികോം രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ബിഎസ്എൻഎൽ നിലനിർത്തിവന്ന ഒന്നാം സ്ഥാനം ഇനി ജിയോക്ക് സ്വന്തം. ഫിക്സഡ് ലാന്റ്ലൈൻ ബ്രോഡ്ബാന്റ് സെഗ്മെന്റിലെ ബിഎസ്എൻഎലിന്റെ ഒന്നാം സ്ഥാനമാണ് 2019 ൽ സേവനം തുടങ്ങിയ ജിയോ ഫൈബർ പിടിച്ചെടുത്തത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച പ്രതിമാസ ടെലികോം വരിക്കാരുടെ റിപ്പോർട്ട് അനുസരിച്ച്, ജിയോയാണ് ഇപ്പോൾ ഒന്നാമത്.

റിലയൻസ് ജിയോയുടെ ഫിക്‌സഡ് ലൈൻ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 2021 ഒക്ടോബറിൽ 41.6 ലക്ഷമായിരുന്നു. ഇത് 2021 നവംബറിൽ 43.4 ലക്ഷമായി ഉയർന്നു. എസ്എൻഎല്ലിന്റെ കണക്ഷനുകളുടെ എണ്ണം 2021 ഒക്ടോബറിൽ 47.2 ലക്ഷമായിരുന്നത് നവംബറിൽ 42 ലക്ഷമായി കുറഞ്ഞു.

ഫിക്സഡ് ലൈൻ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബറിന്റെ പ്രവർത്തനം ജിയോ ആരംഭിച്ചത് 2019 സെപ്തംബറിലാണ്. അന്ന് ഈ സെഗ്മെന്റിൽ 86.9 ലക്ഷമായിരുന്നു ബിഎസ്എൻഎല്ലിന്റെ ഉപഭോക്തൃ അടിത്തറ. ഇത് 2021 നവംബറായപ്പോഴേക്കും പകുതിയായി കുറഞ്ഞെന്ന് ട്രായ് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ജിയോയ്ക്ക് മുൻപേ ഈ സെഗ്മെന്റിൽ രംഗത്തുണ്ടായിരുന്ന ഭാരതി എയർടെൽ ബിഎസ്എൻഎല്ലിന് തൊട്ടുപിന്നിലാണിപ്പോൾ. അവരുടെ ഉപഭോക്താക്കളുടെ എണ്ണം 40.8 ലക്ഷമാണ്.

ജിയോ രംഗത്തെത്തിയ 2019 സെപ്തംബറിൽ ഭാരതി എയർടെല്ലിന്റെ വയർഡ് ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 24.1 ലക്ഷമായിരുന്നു. 2021 നവംബറായപ്പോഴേക്കും എണ്ണം 70 ശതമാനം വർധിച്ചു. ഈ കണക്ക് നോക്കുമ്പോൾ ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ ഇനി അധികകാലം വേണ്ടിവരില്ലെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ബ്രോഡ്‌ബാൻഡ് വരിക്കാർ ഒക്ടോബറിൽ 798.95 ദശലക്ഷമായിരുന്നത് നവംബറിൽ 801.6 ദശലക്ഷമായി വളർന്നു.

നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ 98.68 ശതമാനം വിപണി വിഹിതവും ഈ സെഗ്മെന്റിലെ അഞ്ച് കമ്പനികൾക്കാണ്. ജിയോയുടെ ആകെ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 432.96 ദശലക്ഷമാണ്. 210.10 ദശലക്ഷം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളുമായി ഭാരതി എയർടെൽ രണ്ടാമതും വോഡഫോൺ ഇന്ത്യ 122.40 ദശലക്ഷം വരിക്കാരുമായി മൂന്നാം സ്ഥാനത്തുമാണ് ബിഎസ്എൻഎൽ 23.62 ദശലക്ഷം വരിക്കാരുമായി നാലാമതാണ്.

Follow Us:
Download App:
  • android
  • ios