Asianet News MalayalamAsianet News Malayalam

കോർപറേറ്റ് - കരാർ കൃഷിയിലേക്കില്ല, ജീവനക്കാർക്കും സ്വത്തുക്കൾക്കും സംരക്ഷണം വേണം: റിലയൻസ്

തങ്ങൾ കോർപറേറ്റ് കൃഷിയിലേക്കോ കരാർ കൃഷിയിലേക്കോ കടന്നുവരാനുള്ള യാതൊരു ആലോചനയും നടത്തിയിട്ടില്ല

Reliance to file writ petition to Punjab and Haryana high court against vandalism of properties
Author
Delhi, First Published Jan 4, 2021, 11:44 AM IST

ദില്ലി: സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹരിയാന - പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. റിലയൻസ് ജീവനക്കാർക്കും സ്വത്തുക്കൾക്കും നഷ്ടം സംഭവിച്ചു. ബിസിനസ് ശത്രുക്കളുടെ സഹായത്തോടെയാണ് ഈ ആക്രമണങ്ങൾ നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ബിസിനസ് ശത്രുക്കൾ കർഷക പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

തങ്ങൾ കോർപറേറ്റ് കൃഷിയിലേക്കോ കരാർ കൃഷിയിലേക്കോ കടന്നുവരാനുള്ള യാതൊരു ആലോചനയും നടത്തിയിട്ടില്ല. തങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് ധാന്യങ്ങൾ വാങ്ങിയിട്ടില്ല. താങ്ങുവില പ്രകാരം കർഷകരിൽ നിന്ന് വിതരണക്കാർ വാങ്ങിയ ധാന്യങ്ങൾ തങ്ങൾ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ കർഷകരോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios