മുംബൈ: റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന കരുതല്‍ ധന വിഹിതം ഏത് രീതിയില്‍ ഉപയോഗിക്കും എന്നതിനെപ്പറ്റി ഇപ്പോള്‍ പറയാനാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിനിയോഗത്തെ സംബന്ധിച്ച് വിശദമായി മാധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വ്യാപാരികള്‍, സംരംഭകര്‍, വ്യവസായിക വിദഗ്ധര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. 

പ്രതിസന്ധി മറികടക്കാനായുളള സാമ്പത്തിക ഉത്തേജന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്‍റെ റവന്യൂ വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് നികത്താനും സര്‍ക്കാരിന്‍റെ കടമെടുപ്പ് കുറയ്ക്കാനും റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന കരുതല്‍ ധനവിഹിതം സര്‍ക്കാര്‍ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.