കോട്ടയം: വിലയിടിവ് നേരിടാൻ റബ്ബർ കമ്പനിയുമായി കർഷകർ. ടയർ നിർമ്മാണ കമ്പനി കോയമ്പത്തൂരിൽ തുടങ്ങും. ആദ്യഘട്ടത്തിൽ 50 കോടി രൂപ സമാഹരിക്കും.

വിലയിടിവ് കാരണം കനത്ത നഷ്ടം നേരിടുന്ന റബർ കർഷകരും ഉല്‍പാദകരും ചേർന്ന് പുതിയ കമ്പനി രൂപീകരിക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായി തുടങ്ങുന്ന കമ്പനി ആദ്യഘട്ടത്തിൽ ടയർ നിർമ്മാണ രംഗത്തായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.