Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ ഫോൺ നിർമ്മിക്കാൻ 3.7 ലക്ഷം കോടി മുടക്കുമെന്ന് സാംസങ്

പിഎൽഐ ഇൻസെന്റീവ് പ്രകാരം 15000 രൂപയ്ക്ക് മുകളിൽ വില വരുന്ന സ്മാർട്ട്ഫോണുകൾ നിർമ്മിക്കും. ഇതിന് ആകെ 2.2 ലക്ഷം കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു.

samsung plans producing 3.7 trillion worth mobile phone in india
Author
Delhi, First Published Aug 17, 2020, 10:00 PM IST

ദില്ലി: രാജ്യത്ത് അടുത്ത അഞ്ച് വർഷം കൊണ്ട് 3.7 ലക്ഷം കോടി രൂപയുടെ ഫോണുകൾ നിർമ്മിക്കാൻ സാംസങ് ഒരുങ്ങുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻ‌‍ഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയ പ്രതിനിധികളുമായി സാംസങ് ഇക്കാര്യം ചർച്ച ചെയ്തു കഴിഞ്ഞതായാണ് വിവരം.

പിഎൽഐ ഇൻസെന്റീവ് പ്രകാരം 15000 രൂപയ്ക്ക് മുകളിൽ വില വരുന്ന സ്മാർട്ട്ഫോണുകൾ നിർമ്മിക്കും. ഇതിന് ആകെ 2.2 ലക്ഷം കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. അഞ്ച് വർഷം കൊണ്ട് 50 ബില്യൺ ഡോളറാണ് മുടക്കാൻ ഉദ്ദേശിക്കുന്നത്. 30 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകൾ പിഎൽഐ സ്കീം വഴി നിർമ്മിക്കും.

സാംസങ്ങിന് പുറമെ ലോകോത്തര കമ്പനികളായ വിസ്ട്രൺ, പെഗാട്രൺ, ഫോക്സ്കോൺ, ഹോൺ ഹൈ എന്നിവയും ഇന്ത്യൻ കമ്പനികളായ ലാവ, ഡിക്സൺ, മൈക്രോമാക്സ്, പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, സോജോ, യുടിഎൽ, ഒപ്റ്റീമസ് എന്നിവരും പിഎൽഐ പദ്ധതിയുടെ ആനുകൂല്യം തേടിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 11 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകൾ നിർമ്മിക്കണമെന്നാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios