Asianet News MalayalamAsianet News Malayalam

എട്ടാമത്തെ മാസവും ചൈനയുടെ ഒന്നാം നമ്പർ ക്രൂഡ് ഓയിൽ വിതരണക്കാരായി സൗദി അറേബ്യ


ചൈനയിലേക്ക് റഷ്യയിൽ നിന്ന് അയച്ച ക്രൂഡ് ഓയിലിന്റെ അളവിലും മാർച്ച് മാസത്തെ അപേക്ഷിച്ച് കുറവുണ്ടായി. 

Saudi Arabia holds top spot in Chinese crude supply
Author
Beging, First Published May 22, 2021, 11:17 PM IST

ബീജിങ്: ഏപ്രിൽ മാസത്തിൽ സൗദിയിൽ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞു. എങ്കിലും ചൈനയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റിവിടുന്ന രാജ്യം എന്നതിൽ തുടർച്ചയായി എട്ടാമത്തെ മാസവും ഒന്നാം സ്ഥാനം സൗദി അറേബ്യയ്ക്ക് തന്നെ കിട്ടി. 

ഒക്ടോബറിന് ശേഷമുളള ഏറ്റവും കുറവ് ക്രൂഡ് ഓയിൽ കയറ്റുമതിയാണ് സൗദിയിൽ നിന്ന് ഏപ്രിൽ മാസത്തിൽ ചൈനയിലേക്കുണ്ടായത്. 6.47 ദശലക്ഷം ടൺ ബാരലാണ് ചൈന, സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനീസ് കസ്റ്റംസിന്റേതാണ് കണക്ക്.

ചൈനയിലേക്ക് റഷ്യയിൽ നിന്ന് അയച്ച ക്രൂഡ് ഓയിലിന്റെ അളവിലും മാർച്ച് മാസത്തെ അപേക്ഷിച്ച് കുറവുണ്ടായി. 6.3 ദശലക്ഷം ടൺ ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ചൈന. ഏപ്രിൽ മാസത്തിൽ ഇവരുടെ ഇറക്കുമതി 2020 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം കുറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios