Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ക്രൂഡ് നിരക്ക് കുറയ്ക്കുന്നു: ഇന്ധന ആവശ്യകത ഉയരുന്നതായി സൂചന

സൗദി അരാംകോയുടെ പ്രധാന വിപണിയായ ഏഷ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ വിപണികളിലേക്കുമുളള വില്‍പ്പന നിരക്കുകളാണ് കമ്പനി കുറച്ചത്.

Saudi Arabia reduces oil price
Author
Riyadh Saudi Arabia, First Published Sep 6, 2020, 5:13 PM IST

റിയാദ്: ലോകത്തെ എണ്ണ ആവശ്യകത വര്‍ധിക്കുന്നതിന്റെ സൂചനകളെ തുടര്‍ന്ന് സൗദി അറേബ്യ ഒക്ടോബര്‍ മാസത്തെ വില്‍പ്പന നിരക്ക് കുറച്ചു. ലോകത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യാപനം വര്‍ധിക്കുകയാണെങ്കിലും ഇന്ധന ആവശ്യകത മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായാണ് സൗദി വിലയിരുത്തുന്നത്. 

സൗദി അരാംകോയുടെ പ്രധാന വിപണിയായ ഏഷ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ വിപണികളിലേക്കുമുളള വില്‍പ്പന നിരക്കുകളാണ് കമ്പനി കുറച്ചത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതുമാണ് പ്രധാനമായി ആഗോള തലത്തില്‍ ഇന്ധന ആവശ്യകത ഇടിയാന്‍ കാരണം. 

സൗദി അറേബ്യ, റഷ്യ, മറ്റ് ഒപെക് + നിർമ്മാതാക്കൾ എന്നിവർ ഏപ്രിലിൽ ഉൽപാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ കുറയ്ക്കാൻ സമ്മതിച്ചിരുന്നു. ആഗോള വിതരണത്തിന്റെ ഏകദേശം 10 ശതമാനമാണ് ഇത്തരത്തിൽ കുറവ് വരുത്തിയത്. എന്നാൽ,  യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ അണുബാധ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ബ്രെൻറ് ക്രൂഡ് നിരക്ക് വെള്ളിയാഴ്ച 42.66 ഡോളറായി കുറഞ്ഞു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടമാണിത്.  

Follow Us:
Download App:
  • android
  • ios