Asianet News MalayalamAsianet News Malayalam

Share Market Live: റിപ്പോ നിരക്ക് വർദ്ധനയ്ക്ക് പിറകെ വിപണിയിൽ നേട്ടം; ഐടി, മെറ്റൽ സൂചികകൾ ഉയർന്നു

 വോഡഫോൺ ഐഡിയ, യെസ് ബാങ്ക്, അദാനി പവർ എന്നിവയാണ് എൻഎസ്ഇയിലെ ഏറ്റവും സജീവമായ ഓഹരികൾ. റിപ്പോ നിരക്ക് ഉയർത്തിയതിന് ഓഹരി സൂചികകൾ ഉയർന്നു 
 

Share Market Live 08 02 2023
Author
First Published Feb 8, 2023, 12:41 PM IST

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക്  25 ബേസിസ് പോയിന്റ് ഉയർത്തിയതിനെ തുടർന്ന് ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ സെൻസെക്‌സ് 350 പോയിന്റ് ഉയർന്ന് 60,644ലും എൻഎസ്ഇ നിഫ്റ്റി 115 പോയിന്റ് ഉയർന്ന് 17,800 ലെവലിലും വ്യാപാരം നടത്തുന്നു.  4:2 എന്ന ഭൂരിപക്ഷ അനുപാതത്തിലാണ് നിരക്ക് വർധനയെ ധന നയ സമിതി അവതരിപ്പിച്ചത്. അടിസ്ഥാന പണപ്പെരുപ്പം തുടരുമെന്നും 2023 24 വർഷത്തിലെ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

സെൻട്രൽ ബാങ്ക് 2024ലെ ജിഡിപി വളർച്ച 6.4 ശതമാനമായി കണക്കാക്കുകയും പണപ്പെരുപ്പ പ്രവചനം 5.3 ശതമാനമായി താഴ്ത്തുകയും ചെയ്തു. 2023 സാമ്പത്തിക വർഷത്തിൽ, പണപ്പെരുപ്പ കണക്ക് നേരത്തെ ഉണ്ടായിരുന്ന 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറച്ചു. ആഭ്യന്തര റീട്ടെയിൽ പണപ്പെരുപ്പം 2022ലെ അവസാന രണ്ട് മാസങ്ങളിൽ സെൻട്രൽ ബാങ്കിന്റെ പരിധിക്കുള്ളിൽ എത്തിയിരുന്നു

മേഖലാപരമായി, നിഫ്റ്റി ഓട്ടോ, റിയാലിറ്റി സൂചികകൾ മാത്രമാണ് നഷ്ടം നേരിട്ടത്, അതേസമയം ഐടി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഓഹരികളിൽ, ഭാരതി എയർടെൽ അതിന്റെ പാദവാർഷിക ഫലത്തിൽ അറ്റാദായത്തിൽ 91 ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടും 2 ശതമാനം ഇടിഞ്ഞു.  പേടിഎം 6 ശതമാനത്തിലധികം ഉയർന്നു.

വോഡഫോൺ ഐഡിയ, യെസ് ബാങ്ക്, അദാനി പവർ എന്നിവയാണ് എൻഎസ്ഇയിലെ ഏറ്റവും സജീവമായ ഓഹരികൾ. വ്യാപാരം ആരംഭിക്കുമ്പോൾ ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ സെൻസെക്സ് 100 പോയിൻറ് ഉയർന്നിരുന്നു. നിഫ്റ്റി 17,750 ന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്.

Follow Us:
Download App:
  • android
  • ios