Asianet News MalayalamAsianet News Malayalam

Share Market Today: പണപ്പെരുപ്പത്തിൽ കാലിടറി ഓഹരി വിപണി; സെൻസെക്സ് 150 പോയിന്റ് നഷ്ടത്തിൽ

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപയുടെ വിനിമയം നടക്കുന്നത് 

Share Market Today live 29 06 2022
Author
Trivandrum, First Published Jun 29, 2022, 5:12 PM IST

മുംബൈ: ആഗോള വിപണിയിലെ പണപ്പെരുപ്പവും അമേരിക്ക നിരക്കുകൾ ഉയർത്തുമോ എന്ന ആശങ്കയും ഓഹരി വിപണിയെ തളർത്തി. സെന്‍സെക്‌സ് 150.48 പോയ്ന്റ് ഇടഞ്ഞ് 53026.97 പോയ്ന്റിലും നിഫ്റ്റ് 51.10 പോയ്ന്റ് ഇടിഞ്ഞ് 15799.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. പണപ്പെരുപ്പത്തിനൊപ്പം ഉയരുന്ന എണ്ണ വില ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയായി. 

ഇന്ന് 1783 ഓഹരികളുടെ വില ഇടിഞ്ഞു. 1519 ഓഹരികള്‍ നേട്ടമുണ്ടാക്കി. 148 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു. ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഡീസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഭാരതി എയര്‍ടെല്‍, ഐറ്റിസി, മാരുതി, നെസ്ലെ, എന്‍ടിപിസി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലെത്തി.

Follow Us:
Download App:
  • android
  • ios