Asianet News MalayalamAsianet News Malayalam

Snapdeal : അടുത്ത മൂന്ന് വർഷത്തേക്ക് ഈ ഇന്ത്യാക്കാർക്ക് ബോണസടക്കം ശമ്പളം അഞ്ച് കോടി രൂപ!

ഇന്ത്യയിലെ ചെറു നഗരങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ഇ - കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലിൽ അഞ്ച് കോടി ശമ്പളം വാങ്ങി കുനാ. ബഹ്ൽ

Snapdeal co founders to take home Rs 5 cr each in salary in 2021
Author
Kerala, First Published Dec 22, 2021, 7:59 PM IST

മുംബൈ: ഇന്ത്യയിലെ ചെറു നഗരങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ഇ - കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലിൽ അഞ്ച് കോടി ശമ്പളം വാങ്ങി കുനാ. ബഹ്ൽ. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ഇദ്ദേഹം എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. മൂന്നര കോടിയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. ഒന്നര കോടി രൂപ പെർഫോമൻസ് ബോണസായി കിട്ടും.

മൂന്ന് വർഷത്തേക്കാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെയാണിത്. കമ്പനിയുടെ മറ്റൊരു സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ രോഹിത് ബൻസലിനും അഞ്ച് കോടി രൂപ കിട്ടും. 2020-21 സാമ്പത്തിക വർഷത്തിൽ ഇദ്ദേഹത്തിന്റെ വേതനം മൂന്നര കോടിയായിരുന്നു.

സ്നാപ്ഡീലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വികാസ് ഭാസിന് 3.1 കോടി രൂപയാണ് മൊത്ത പ്രതിഫലം. കമ്പനിയിലെ സ്വതന്ത്ര ഡയറക്ടർമാർക്ക് ഓരോ യോഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പ്രതിഫലം. 2024 വരെ 24 ലക്ഷം രൂപ ഇത്തരത്തിൽ സ്വതന്ത്ര ഡയറക്ടർമാർക്ക് പ്രതിഫലം ലഭിക്കും. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്നാപ്ഡീൽ ഐപിക്ക് മുന്നോടിയായി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios