സെൻസെക്സ് 287 പോയിന്റ് നഷ്ടത്തിൽ 60467 ലും നിഫ്റ്റി 83 പോയിന്റ് താഴ്ന്ന് 18029 ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസിലെ വിലക്കയറ്റം ആഗോള സൂചികകളെ ബാധിച്ചു.  

മുംബൈ: ഇന്നലത്തേതിന് സമാനമായി ഇന്നും വിണയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി (Nifty) 18029ലെത്തിയാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും ബാധിച്ചു. സെൻസെക്സ് (Sensex) 287 പോയിന്റ് നഷ്ടത്തിൽ 60467 ലും നിഫ്റ്റി 83 പോയിന്റ് താഴ്ന്ന് 18029 ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസിലെ വിലക്കയറ്റം ആഗോള സൂചികകളെ ബാധിച്ചു. 

ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ശ്രീ സിമെന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ആരംഭിച്ചത്. ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെയും ആരംഭിച്ചു. 

നഷ്ടത്തില്‍ മുന്നില്‍ ഐടി സൂചികയാണ്. എന്നാൽ ഓട്ടോ, എനര്‍ജി, മെറ്റല്‍ സൂചികകള്‍ നേട്ടത്തിലാണ് ആരംഭിച്ചിരിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.