കേരളത്തിൽ സ്വർണ വില വർധിക്കുന്നതിനൊപ്പം ഗോൾഡ് ലോൺ വിപണിയും അതിവേഗം വളരുകയാണെന്ന് ട്രാൻസ്‌യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട്. ഹൗസിംഗ് വായ്പകൾക്ക് ശേഷം റീട്ടെയിൽ ക്രെഡിറ്റിലെ രണ്ടാമത്തെ വലിയ വിഭാഗമായി സ്വർണപ്പണയം മാറിയിരിക്കുന്നു. 2022 മാർച്ചിന് ശേഷം വായ്പയെടുക്കുന്നതിൽ 3.8 മടങ്ങ് വർധനവുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേരളത്തിൽ ദിവസം കൂടുന്തോറും സ്വർണ വിലയിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ സ്വർണ വില കുതിക്കുന്നതിനൊപ്പം തന്നെ ഗോൾഡ് ലോൺ വിപണിയും വേഗത്തിൽ വളരുന്നുണ്ടെന്ന് ട്രാൻസ്‌യൂണിയൻ സിബിലിന്റെ (TransUnion CIBIL) പുതിയ റിപ്പോർട്ട്. ഹൗസിംഗ് വായ്പകൾക്ക് പിന്നാലെ റീട്ടെയിൽ ക്രെഡിറ്റിൽ രണ്ടാമത്തെ വലിയ വിഭാഗമായി ഗോൾഡ് ലോണുകൾ മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 മാർച്ചിന് ശേഷം ഗോൾഡ് ലോൺ എടുക്കുന്നതിൽ 3.8 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയിൽ 11.1 ശതമാനമാണ് ഗോൾഡ് ലോണിന് മാത്രമായി വരുന്നത്. ശരാശരി വായ്പ തുക 90,000 രൂപയിൽ നിന്ന് 1.96 ലക്ഷം വരെ ആയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വളർച്ച കൂടുതൽ ആളുകൾ കൂടുതൽ തുക വായ്പയെടുക്കുന്നു എന്നതിനുള്ള സൂചനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗോൾഡ് ലോൺ എടുക്കുന്നവരിൽ 39 ശതമാനം സ്ത്രീകളാണെന്നും 2022 മാർച്ചിൽ 1.1 ലക്ഷം ആയിരുന്ന ശരാശരി കുടിശിക തുക 2025 ഡിസംബർോടെ 1.9 ലക്ഷമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ അടിയന്തര ആവശ്യങ്ങൾക്കുള്ള ഒരു ചുരുങ്ങിയ കാല വായ്പ എന്ന പഴയ ധാരണയിൽ നിന്ന് ഗോൾഡ് ലോൺ കൂടുതൽ സ്ഥിരതയുള്ള സുരക്ഷിത വായ്പാ മാർഗമായി മാറുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ സ്വർണ വായ്പയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുള്ളത് എന്നാണ് കണക്ക്. മിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ വെറും മൂന്ന് സംസ്ഥാനങ്ങൾ കൂടി ആകെ മൊത്തം സ്വർണ്ണ വായ്പ മൂല്യത്തിന്റെ 51.1 ശതമാനമാനം എടുത്തുവെന്നാണ് ട്രാൻസ്‌യൂണിയൻ സിബിലിന്റെ റിപ്പോർട്ടിൽ പറയുന്നത്.
രാജ്യവ്യാപകമായി സ്വർണ്ണ വായ്പാ ഡിമാൻഡ് വർധിച്ചെങ്കിലും ബിസിനസ് ഇപ്പോഴും ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ശക്തം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രം മൊത്തം സ്വർണ്ണ വായ്പ മൂല്യത്തിന്റെ 51.1 ശതമാനമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ 9 ശതമാനം വിഹിതവും 16 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


