തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സെസ് നടപ്പാക്കിയാല്‍ അതനുസരിച്ചുള്ള മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്‍വെയര്‍ വരിക്കാര്‍ക്ക് നല്‍കാന്‍ ടാലി തയ്യാര്‍. ജിഎസ്ടിക്ക് പുറമേ പ്രളയസെസ് നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ഏതാനും ആഴ്ചകള്‍ക്കകം ടാലിയുടെ വരിക്കാര്‍ക്കെല്ലാം സൗജന്യമായി പ്രളയസെസ് കൂടി ഉള്‍പ്പെടുത്തിയ സോഫ്റ്റ്‍വെയര്‍ ലഭ്യമാക്കും. 

ബില്‍ തുകയുടെ പുറത്താണ് ഒരു ശതമാനം സെസ് ഇതിന് പുറമേ ജിഎസ്ടിയും കണക്കാക്കണം. ടാലി ഇന്ത്യയില്‍ ആകെ 17 ലക്ഷം പേരാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ ടാലി 1.5 ലക്ഷം പേര്‍ ഉപയോഗിക്കുന്നുണ്ട്. ജിഎസ്ടിയില്‍ ഇതുവരെ 240 വിജ്ഞാപനം വന്നിട്ടുണ്ട്. അവയെല്ലാം ടാലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.