ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഓർഡറുകൾ വേണ്ടെന്ന് വയ്ക്കുന്നതാണ് പ്രധാന പ്രശ്നം.
ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള വസ്ത്ര കയറ്റുമതി കൊവിഡിനെ തുടർന്ന് കുത്തനെ ഇടിഞ്ഞു. ഏപ്രിൽ മെയ് മാസങ്ങളിൽ 73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറികൾ അടച്ചതും ഗതാഗതം തടസ്സപ്പെട്ടതുമാണ് പ്രധാന കാരണം.
Add Asianetnews as a Preferred Source

ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഓർഡറുകൾ വേണ്ടെന്ന് വയ്ക്കുന്നതാണ് പ്രധാന പ്രശ്നം. വാണിജ്യ-വ്യാപാര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏപ്രിൽ മെയ് മാസങ്ങളിൽ ആകെ 1.63 ബില്യൺ ഡോളറിന്റെ വസ്ത്ര-ചെരുപ്പ് കയറ്റുമതിയാണ് നടന്നത്. 6.07 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നത്.
വസ്ത്ര കയറ്റുമതി 68 ശതമാനം ഇടിഞ്ഞ് 991 ദശലക്ഷം ഡോളറിലെത്തി. ചെരുപ്പ് കയറ്റുമതി 78 ശതമാനം ഇടിഞ്ഞ് 643 ദശലക്ഷം ഡോളറിലേക്ക് ഇടിഞ്ഞു.
