Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റിന് തൊട്ടുമുൻപ് കുതിച്ചുകയറി സ്വ‍ർണ വില, പവന് 30400

സാമ്പത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാൻ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വർണവിലയിൽ കുതിപ്പുണ്ടായത്

Union Budget 2020 surge in gold price
Author
Delhi, First Published Feb 1, 2020, 10:30 AM IST

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത്തെ പൊതുബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ വിപണിയിൽ സ്വ‍ർണവില കുതിച്ചുകയറി. സാമ്പത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാൻ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വർണവിലയിൽ കുതിപ്പുണ്ടായത്.

ഇന്ന് മാത്രം സ്വർണം പവന് 280രൂപ ഉയർന്നു. പവന് 30400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 3800 രൂപയാണ് വില. ബജറ്റിൽ ആദായനികുതി സ്ലാബിൽ മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ട്. വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളാവും നടത്തുക. 

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതും ഇറക്കുമതി കുറയ്ക്കുന്നതുമാവും ബജറ്റ് നിർദ്ദേശങ്ങളെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വള‍ർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ നില മെച്ചപ്പെടുത്തുകയാണ് നിർമല സീതാരാമൻ നേരിടുന്ന വെല്ലുവിളി.

Follow Us:
Download App:
  • android
  • ios