Asianet News MalayalamAsianet News Malayalam

ഡീസല്‍ മൂല്യവര്‍ധിത നികുതി ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു

അതേസമയം പെട്രോളില്‍ ഉയര്‍ത്തിയിരുന്ന മൂന്ന് ശതമാനം നികുതി പിന്‍വലിച്ചിട്ടില്ല.
 

union government withdraws  diesel VAT
Author
New Delhi, First Published Jul 30, 2020, 10:27 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധി മറികടക്കാനായി ഡീസല്‍ വിലയില്‍ കൂട്ടിയിരുന്ന മൂല്യവര്‍ധിത നികുതി ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. 16.75 ശതമാനം നികുതിയാണ് കുറച്ചത്. ഇതോടെ ഡീസല്‍ വിലയില്‍ ലിറ്ററിന് എട്ട് രൂപ മുപ്പത്തിയാറ് പൈസ കുറഞ്ഞ് എഴുപത്തിമൂന്ന് രൂപ അറുപത്തിനാല് പൈസയാവും. നേരത്തേ ഇത് എണ്‍പത്തി രണ്ട് രൂപയായിരുന്നു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ മെയ് അഞ്ചിനാണ് ദില്ലി

സര്‍ക്കാര്‍ ഡീസന്റെ മൂല്യ വര്‍ദ്ധിത നികുതി 16.75 ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമായി ഉയര്‍ത്തിയത്. അതേസമയം പെട്രോളില്‍ ഉയര്‍ത്തിയിരുന്ന മൂന്ന് ശതമാനം നികുതി പിന്‍വലിച്ചിട്ടില്ല.
 

Follow Us:
Download App:
  • android
  • ios