Asianet News MalayalamAsianet News Malayalam

തൊഴില്‍ നിയമങ്ങളില്‍ മാറ്റം വന്നേക്കും, വേതന ബില്‍ മന്ത്രിസഭയ്ക്ക് മുന്നിലേക്ക്

രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹാര്‍ദ്ദമാക്കുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിന്‍റെ വരവ് വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. 

wages bill in front of union cabinet
Author
New Delhi, First Published Jun 24, 2019, 10:51 AM IST

ദില്ലി: തൊഴില്‍ പരിഷ്കാരങ്ങളുടെ ഭാഗമായ വേതന ബില്‍ കേന്ദ്ര മന്ത്രിസഭയുടെ മുന്നിലേക്ക്. കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുന്നതിന്‍റെ ഭാഗമായാണ് വരുന്നയാഴ്ച തൊഴില്‍ മന്ത്രാലയം ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുന്നത്. പാര്‍ലമെന്‍റിന്‍റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ശ്രമം. 

നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന 44 തൊഴില്‍ നിയമങ്ങള്‍ നാല് നിയമങ്ങളിലേക്ക് ഭേദഗതി ചെയ്ത് ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് വേതന ബില്‍ അവതരിപ്പിക്കുന്നത്. ഈ ഏകീകരണത്തിലെ സുപ്രധാന നിയമമാണ് വേതന ബില്‍. രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹാര്‍ദ്ദമാക്കുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിന്‍റെ വരവ് വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. 

വേതന ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേമെന്‍റ് ബോണസ് ആക്ട് 1965, തുല്യവേതന നിയമം 1976 എന്നിവയ്ക്ക് പകരമാണ് വേതന ബില്‍ ദേദഗതി വരുന്നത്. 

Follow Us:
Download App:
  • android
  • ios