Asianet News MalayalamAsianet News Malayalam

നിങ്ങളുടെ മരണശേഷം ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ പണത്തിന് എന്ത് സംഭവിക്കും? നിർബന്ധമായും അറിയേണ്ടവ

കുടുംബാംഗമോ, പങ്കാളിയോ, കുട്ടിയോ, സഹോദരനോ, സുഹൃത്തോ, ബന്ധുവോ ആകട്ടെ, വിശ്വസ്തനായ ഒരാളെ നോമിനിയായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം

What happens to your money saved in bank accounts after your death APK
Author
First Published Sep 21, 2023, 4:59 PM IST

ബാങ്കുകളിൽ നിക്ഷേപമുള്ളവരാണോ? നിങ്ങളുടെ മരണശേഷം സമ്പാദിച്ച  പണത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയങ്ങളിൽ നോമിനിയെ തെരഞ്ഞെടുത്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഉടനെ ഒരു നോമിനിയെ ചേർക്കേണ്ടത് അത്യാവശ്യമാണ്. കാരണം, നിങ്ങളുടെ മരണശേഷം നിങ്ങളുടെ സമ്പാദ്യം പ്രിയപ്പെട്ടവരിലേക്ക് സുഗമമായി എത്തുന്നതിന് ഒരു നോമിനി ഉണ്ടാകേണ്ടത് നിർബന്ധമാണ്. 

നിക്ഷേപകൻ നിർബന്ധമായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ. 

1. നിങ്ങളുടെ മരണശേഷം നിങ്ങളുടെ പണത്തിന് എന്ത് സംഭവിക്കും?

ഒരു അക്കൗണ്ട് ഉടമ മരിക്കുമ്പോൾ, ബാങ്ക് ശരിയായ പരിശോധനയ്ക്ക് ശേഷം അക്കൗണ്ടിലെ ഫണ്ട് നിയുക്ത നോമിനിക്ക് കൈമാറുന്നു.

ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

2. നോമിനികളെ മനസ്സിലാക്കുക

അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ അക്കൗണ്ടോ ഫിക്സഡ് ഡെപ്പോസിറ്റ് തുകയോ ക്ലെയിം ചെയ്യാൻ അവകാശമുള്ള വ്യക്തികളാണ് നോമിനികൾ. കാരണം, ഒരു ബാങ്ക് അക്കൗണ്ടോ  ഫിക്സഡ് ഡെപ്പോസിറ്റോ   ആരംഭിക്കുമ്പോൾ, ഒരു നോമിനിയെ നിർദേശിക്കാൻ ബാങ്ക് നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ നിർദേശിച്ച വ്യക്തികൾക്കായിരിക്കും ബാങ്ക് പണം കൈമാറുക. 

3. നോമിനിയെ തിരഞ്ഞെടുക്കുന്നത്

അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുമ്പോൾ, നോമിനിയെ നിർദേശിക്കുക എന്ന ഭാഗം പൂരിപ്പിക്കാനുണ്ടാകും. കുടുംബാംഗമോ, പങ്കാളിയോ, കുട്ടിയോ, സഹോദരനോ, സുഹൃത്തോ, ബന്ധുവോ ആകട്ടെ, വിശ്വസ്തനായ ഒരാളെ നോമിനിയായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇനി പ്രായപൂർത്തിയാകാത്ത ഒരു നോമിനി ആണെങ്കിൽ അവർക്ക് വേണ്ടി ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു രക്ഷിതാവിനെ കൂടി നിയമിക്കുക.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ

4. ജോയിന്റ് അക്കൗണ്ടുകളും നോമിനികളും

ജോയിന്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ, നോമിനിയെ  തിരഞ്ഞെടുക്കുന്നതിന് എല്ലാ അക്കൗണ്ട് ഉടമകളിൽ നിന്നും സമ്മതം ആവശ്യമാണ്. ഒരു ജോയിന്റ് അക്കൗണ്ടിൽ ഒരു നോമിനിയെ ചേർക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ എല്ലാ നിക്ഷേപ ഉടമകളിൽ നിന്നും കരാർ ആവശ്യമാണ്.

5. നോമിനിയെ മട്ടൻ കഴിയുമോ? 

നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നോമിനികളെ നീക്കം ചെയ്യാനോ ചേർക്കാനോ കഴിയും.

ALSO READ: 'ചെറിയൊരു കൈയബദ്ധം' ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി നിക്ഷേപിച്ച് ബാങ്ക്; പിന്നീട് സംഭവിച്ചത്

6. ഒരു നോമിനിയുടെ ആവശ്യകത

ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ ഒരു നോമിനിയെ നിശ്ചയിക്കേണ്ടത് നിർബന്ധമാണ്. കാരണം, നോമിനിയില്ലെങ്കിൽ  അക്കൗണ്ട് ഉടമയുടെ മരണശേഷം ഫണ്ട് കൈമാറ്റം ബുദ്ധിമുട്ടാകും.

7. നോമിനി വിശദാംശങ്ങൾ വീണ്ടും പരിശോധിക്കാം

നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചോ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിച്ചോ നിങ്ങൾക്ക് നോമിനിയുടെ പേര് പരിശോധിക്കാവുന്നതാണ്.

8. നോമിനികളെ പിന്നീട് ചേർക്കുന്നു

ഓൺലൈൻ ബാങ്കിംഗ് വഴി നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നോമിനികളെ ചേർക്കുന്നതിനോ പരിഷ്ക്കരിക്കുന്നതിനോ നിങ്ങൾക്ക് ഓപ്ഷൻ ഉണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios