കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ടോയലറ്റില്‍ ഒളിപ്പിച്ച സ്വര്‍ണ്ണമാണ് കണ്ടെടെത്തിയത്. ഗുജറാത്ത് സ്വദേശി സെയ്ദ് മുഹമ്മദിന്റെ കൈയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ചെന്നൈയിലേക്കു പോകേണ്ട വിമാനത്തില്‍ മറ്റൊരു യാത്രക്കാരനിലൂടെ സര്‍ണ്ണം ചെന്നൈയിലേക്ക് കടത്താനായിരുന്നു പദ്ധതി.