ബലാല്‍സംഗം ചെയ്ത ശേഷം വയസുകാരിയെ തല നിലത്തിടിച്ച് കൊന്നു പുണെയിലെ ലോണി കൽബോറിലാണ് സംഭവം പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍
പൂനെ: പൂനെയില് മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്സംഗം ചെയ്ത ശേഷം തല നിലത്തിടിച്ച് കൊന്നു. പുണെയിലെ ലോണി കൽബോറിലാണ് സംഭവം. സംഭവത്തില് 22 കാരനായ മല്ഹാരി ബന്സോഡിനെ പൊലീസ് അറസ്റ്റുചെയ്തു.
ഇയാൾ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളില് വ്യക്തമാണെന്ന് പൊലീസിനെ പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കൂലിപ്പണിക്കായി പുനെയിൽ എത്തിയ മാതാപിതാക്കള്ക്കൊപ്പം ലോണി കല്ബോറിലെ തെരുവില് ഉറങ്ങിക്കിടിന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്ന്ന് നടത്തിയ തിരച്ചിലാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വൈദ്യ പരിശോധനയില് ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നു.
തുടർന്ന്, സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചെന്നും ഇയാള്ക്കെതിരേ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
