ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 10 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

First Published 4, Apr 2018, 3:17 PM IST
10 cpm workers get life term for murder
Highlights
  • 10 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍: ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസില്‍ കണ്ണൂരിലെ 10 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. ആർഎസ്എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നിലെ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.  11 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. 

പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയത്.

loader