ഹൈദരാബാദ്: പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനരയാക്കിയ ശേഷം ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൊല നടത്തിയത് കുട്ടിയുടെ അയല്‍വാസിയായ പതിനേഴുകാരന്‍. അയല്‍വാസിയായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞ കുട്ടിയെ 17കാരന്‍ സമീപത്ത് കിടന്ന ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  വൈകിട്ട് കളിക്കാന്‍ പോയ കുട്ടിയെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേവേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

അയല്‍വാസി കുട്ടിയെ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ ടെറസിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനരയാക്കി. വിവരം പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സ്‌കൂളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ദൃശ്യങ്ങളില്‍ ഇയാളൊടൊപ്പം കുട്ടിയെ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്രം സമ്മതിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.