ഹരിയാന: ഹരിയാനയിലെ റോത്തക്കില്‍ പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്സില്‍ കുട്ടിയുടെ എന്ന രണ്ടാനച്ഛന്‍ പിടിയില്‍. കുട്ടിയുടെ രണ്ടാനച്ഛനായ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ പീഡനം എന്ന വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്.

ബിഹാറില്‍ നിന്നും റോത്തക്കിലെത്തിയവരാണ് കുട്ടിയുടെ കുടുംബം. അമ്മ ജോലിക്ക് പോകുന്ന സമയത്തായിരുന്നു രണ്ടാനച്ഛന്റെ പീഡനം. ഇയാള്‍ക്കെതിരെ കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.