Asianet News MalayalamAsianet News Malayalam

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം 10 വയസ്സുകാരൻ അർഷ്ദീപ് സിങ്ങിന്

‘പൈപ്പ് അൗൾ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അർഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. പൈപ്പിനുള്ളിൽ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗൾ’ എന്ന് ചിത്രം.

10 years old  Arshdeep Singh gets 2018 Wildlife Photographer of the Year award
Author
New Delhi, First Published Oct 18, 2018, 9:24 PM IST

ദില്ലി: ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം 10 വയസ്സുകാരൻ അർഷ്ദീപ് സിങ്ങിന്. ‘പൈപ്പ് അൗൾ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അർഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. പൈപ്പിനുള്ളിൽ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗൾ’ എന്ന് ചിത്രം.

പിതാവ് രൺദീപ് സിങ്ങിനൊപ്പം പഞ്ചാബിലെ കപൂർത്തലയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങയെ അർഷ്ദീപ് കാണുന്നത്. ഉടൻ പിതാവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. ശേഷം കാറിന്റെ ചില്ല് താഴ്ത്തി പിതാവിന്റെ ക്യാമറ എടുത്ത് ചിത്രം പകർത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് രണ്ടാമത്തെ മൂങ്ങ ഫ്രെയിമിൽ കുടുങ്ങുന്നത്. കൂടിനുള്ളലിൽനിന്ന് രണ്ടാമത്തെ മൂങ്ങയുടെ തല പുറത്തേക്ക് നീട്ടിയതോടെ ഒരു ​ഗംഭീര ചിത്രംഅർഷ്ദീപിന്റെ ക്യാമറയിൽ പതിയുകയായിരുന്നു. പഞ്ചാബിൽ മൂങ്ങകളെ ധാരളമായി കാണാമെങ്കിലും പകൽ സമയത്ത് അപൂർവ്വമാണ്. 

10 years old  Arshdeep Singh gets 2018 Wildlife Photographer of the Year award

ആറ് വയസ്സ് മുതലാണ് അർഷ്ദീപ് ഫോട്ടോകൾ എടുക്കാൻ തുടങ്ങിയത്. രൺദീപ് സിങ്ങ് അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്.
ഈ വർഷത്തെ ജൂനിയർ ഏഷ്യൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡും ഈ കുട്ടി ഫോട്ടോ​ഗ്രാഫർ സ്വന്തമാക്കിയിരുന്നു.  ലഭിച്ചിരുന്നു. ലോൺലി പ്ലാനറ്റ് യുകെ, ലോൺലി പ്ലാനറ്റ് ജർമനി, ലോൺലി പ്ലാനറ്റ് ഇന്ത്യ, ബിബിസി വൈൽഡ് ലൈഫ് യുകെ എന്നീ പ്രസിദ്ധീകരണങ്ങളിൽ അർഷ്ദീപിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
 
ബ്രിട്ടീഷ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന 53-ാംമത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാര ദാന ചടങ്ങാണിത്. 10 വയസും അതിൽ താഴെ, 11-14 വയസ്, 15-17 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ജൂനിയർ മത്സരം നടന്നത്.

Follow Us:
Download App:
  • android
  • ios