ദില്ലി ഗവണ്‍മെന്‍റ് പദ്ധതി പദ്ധതി വേദത്തില്‍ പൂര്‍ത്തിയാക്കാന്‍ പിഡബ്ല്യുഡിക്ക് ചുമതല

ദില്ലി:സൗജന്യ വൈ ഫൈക്കായി 100 കോടി ബജറ്റില്‍ നീക്കിവെച്ച് ദില്ലി ഗവണ്‍മെന്‍റ്. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 100 കോടി നീക്കി വച്ച് കാര്യം അവതരിപ്പിച്ചത്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പിഡബ്ല്യുഡി ഡിപ്പാര്‍ട്ട്മെന്‍റിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എന്ന് പദ്ധതി പൂര്‍ത്തിയാക്കാമെന്ന് മന്ത്രി പറഞ്ഞില്ല.

2018 മാര്‍ച്ചിലാണ് സൗജന്യ വൈ ഫൈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ആംആദ്മി ഗവണ്‍മെന്‍റ് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ദില്ലിയില്‍ 1,000 ഹോട്ട് സ്പോട്ടുകള്‍ ഉടനടി നിര്‍മ്മിക്കുമെന്ന് ഐറ്റി വിഭാഗം പറഞ്ഞു.