രാജ്യത്ത് വിദേശികളുടെ എണ്ണം പൗരന്‍മാരുടെതിനേക്കാള്‍ വര്‍ധിച്ചിരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങളും ആശയ സംഘട്ടനങ്ങളും നടക്കുന്ന ഈയവസരത്തിലാണ്, ചെറുകിട, ഇടത്തരം വ്യവസായ പദ്ധതികളില്‍ ശതമാനം തൊഴിലാളികളെയും വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ തീരുമാനം. തൊഴില്‍ സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍സബീഹാണ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന്റെ 2016 സെപ്തംബറിലെ ഉത്തരവ് പ്രകാരമാണ് ഇത്. തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍അറിയിച്ചിട്ടുണ്ട്. 

ഒരു വര്‍ഷംമുമ്പ് ലൈസന്‍സ് ലഭിച്ചവര്‍ക്കും, 100 ശതമാനം തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ ഇപ്പോളഅ‍ അനുമതി ലഭിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. എന്നാല്‍ ഏത് പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രസ്തുത സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക. ചെറുകിട, ഇടത്തരം പദ്ധതികളില്‍ 10 തൊഴിലാളികളെ വരെ നിയമിക്കാന്‍ സംരംഭകര്‍ക്ക് അവകാശമുണ്ട്. അതോടെപ്പം തന്നെ, വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഫയലുകള്‍ തൊഴിലുടമകള്‍ക്ക് നല്‍കും. എന്നാല്‍, അത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ നല്‍കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.