ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൂവാല ശല്യം സഹിക്കാനാവാതെ പത്താം ക്ലാസുകാരി ജീവനൊടുക്കി. യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സ്‌കൂളിലേക്ക് പോകുന്ന വഴി യുവാവ് പെണ്‍കുട്ടിയെ നിരന്തരമായ ശല്യം ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. 

ഇയാളില്‍ നിന്ന് ഫോണ്‍ വാങ്ങണമെന്നും തന്റെയൊപ്പം വരണമെന്നും അല്ലെങ്കില്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കുട്ടിയുടെ പിതാവിന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.