പുതുപ്പള്ളി കാടാമുറി നരസിംഹക്ഷേത്രത്തിന് പുറക് വശത്തെ വീട്ടിൽ താമസിക്കുന്ന രാമൻനായർ നാട്ടുകാരുടെ കുഞ്ഞമ്മാവനാണ്. 

കോട്ടയം: കഴിഞ്ഞ ദിവസമാണ് ലോക മുത്തച്ചൻ മസാസോ നൊനാക്ക ഈ ലോകത്തോട് വിട പറഞ്ഞത്. 113 വയസ്സായിരുന്നു മസാസോ നൊനാക്കയ്ക്ക്. നമ്മള്‍ മലയാളികള്‍ക്കുമുണ്ട് ഇതുപോലൊരു മുത്തച്ചൻ. കോട്ടയത്തുകാരനായ പുതുപ്പള്ളി എറികാട് രാമൻനായര്‍. വയസ്സ് 110 ആണ് രാമന്‍ നായര്‍ക്ക്. 

Add Asianetnews as a Preferred SourcegooglePreferred

പുതുപ്പള്ളി കാടാമുറി നരസിംഹക്ഷേത്രത്തിന് പുറക് വശത്തെ വീട്ടിൽ താമസിക്കുന്ന രാമൻനായർ നാട്ടുകാരുടെ കുഞ്ഞമ്മാവനാണ്. ഓർമ്മക്കുറവും നടക്കാൻ പ്രയാസവുമൊഴിച്ചാല്‍ മറ്റ് അസുഖങ്ങളൊന്നുമില്ല. 1909 ഫെബ്രുവരി 22നാണ് രാമൻനായരുടെ ജനനമെന്നാണ് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്ക് പ്രകാരം വരുന്ന ഫെബ്രുവരി 22ന് 110 വയസ് തികയും. 

പഴയകാര്യങ്ങൾ പലതും മറന്ന് പോയിട്ടുണ്ടെങ്കിലും ചിലത് ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ അച്ഛന്റ അച്ഛനുമായി പ്രവർത്തിച്ച ഓർമ്മ രാമൻനായർക്ക് ഇപ്പോഴുമുണ്ട്. കർഷകനായിരുന്ന രാമൻനായരുടെ പ്രധാനവിനോദം ചീട്ടുകളിയാണ്. രാമന്‍നായരുടെ 110-ാം ജന്മദിനം ആഘോഷമാക്കാനാണ് ബന്ധുക്കളുടെ തീരുമാനം.