മുംബൈ: മഹാരാഷ്ട്രിലെ സോളാപ്പൂരില്‍ എ ടി എം ക്യൂവിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറി പതിമൂന്നുപേര്‍ക്ക് പരുക്ക്. മൂന്നുപേരുടെ നില ഗുരുതരം. അപകടം വരുത്തിയ ഡ്രൈവര്‍ സന്തോഷ് മലാഗെയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. സോലാപ്പൂര്‍ ബീജപ്പൂര്‍ റോഡില്‍ അത്താര്‍ നഗറിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര എ ടി എമ്മിനു മുന്നില്‍ പണത്തിനായി കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.