വനിതാമതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുംമാനം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഡോ .എം കെ മുനീര്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും.

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല വിഷയത്തിൽ ഇന്നും സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയരും. വനിതാമതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുംമാനം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഡോ .എം കെ മുനീര്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും. സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎൽഎമാർ നടത്തിയവന്ന സത്യഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല വിഷയത്തെ ചൊല്ലി എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്. എം എൽ എമാരുടെ സമരം തീർക്കാൻ സ്പീക്കർ ഇടപെട്ടില്ലെന്നായിരുന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രണ്ടു ദിവസം മാത്രമാണ് സഭ നടപടികള്‍ പൂർണമായും നടന്നത്. കഴിഞ്ഞ മാസം 28നാണ് സഭ ആരംഭിച്ചത്.