Asianet News MalayalamAsianet News Malayalam

ബഹുനില കെട്ടിടത്തിന് മുകളില്‍നിന്ന് വീണ 14 മാസം പ്രായമായ കുഞ്ഞിന് സംഭവിച്ചത്

കുഞ്ഞ് വീണ ഉടനെ ആളുകള്‍ ഓടിയെത്തി. കെട്ടിടത്തിന് താഴെ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെയാണ് ഓടിയെത്തിയവര്‍ കണ്ടത്.

14 month old child fall from 4th floor
Author
Mumbai, First Published Jan 4, 2019, 11:18 AM IST

മുംബൈ: ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍നിന്ന് വീണ പതിനാല് മാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനാലയിലൂടെ പുറത്തേക്ക് തെന്നി വീണ കുഞ്ഞ് മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അടയ്ക്കാന്‍ മറന്നിരുന്നു. ഇതിലൂടെയാണ് അഥര്‍വ്വ ബര്‍ക്ക‍ഡെ തെന്നി വീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീഴുകയായിരുന്നുവെന്നും നോക്കി നിന്ന തങ്ങള്‍ ഓടിയെത്തുംമുമ്പ് വീണ് കഴിഞ്ഞുരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

കുഞ്ഞ് വീണ ഉടനെ ആളുകള്‍ ഓടിയെത്തി. കെട്ടിടത്തിന് താഴെ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെയാണ് ഓടിയെത്തിയവര്‍ കണ്ടത്. കുട്ടി മരത്തിന് മുകളില്‍ തങ്ങിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

photo courtesy: Hindustan Times 

Follow Us:
Download App:
  • android
  • ios