പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി പീഡനം നാല് ഓട്ടോ ഡ്രൈവര്‍മാരാണ് പീഡിപ്പിച്ചത്
ബറേലി: ഉത്തർപ്രദേശിൽ വീണ്ടും ക്രൂര പീഡനം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോ ഡ്രൈവ്രര്മാര് കൂട്ടബലാത്സംഗം ചെയ്തു. യുപിയിൽ ബറേലിയിലാണ് പതിനാല് വയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയായത്.
നാല് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രിയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ പ്രതികളായ നാല് പേരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
