വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അജ്ഞാത സംഘം ഒളിച്ചുകയറുകയായിരുന്നു. സംഘത്തിന്റെ ആക്രമണം ചെറുത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തല വെള്ളത്തില്‍ മുക്കി വയ്ക്കുകയും ചെയ്തു. 

താനെ: വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം പതിനാലുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭീവണ്ടിയിലാണ് സംഭവം നടന്നത്. 

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അജ്ഞാത സംഘം ഒളിച്ചുകയറുകയായിരുന്നു. സംഘത്തിന്റെ ആക്രമണം ചെറുത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തല വെള്ളത്തില്‍ മുക്കി വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം സഹോദരി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി മരിച്ചുകിടക്കുന്നത് കണ്ടത്. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി താനെ പൊലീസ് അറിയിച്ചു. തല വെള്ളത്തില്‍ മുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധനകള്‍ക്കായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.