ഷാര്‍ജ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ 140-ാമത് ഷോറൂം ഷാര്‍ജ അല്‍ ഹസ്നയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ഡെപ്യൂട്ടി റൂളര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 2018 അവസാനത്തോടെ 24 പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നു എംഎ യൂസഫലി അറിയിച്ചു.

ഇതിലൂടെ 5,000 മലയാളികള്‍ക്ക് പുതുതായി ജോലി നല്‍കാന്‍ സാധിക്കും. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക മേഖല പുതിയ ഊര്‍ജ്ജത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു