ത്രിപുരയിലെ സംഘര്‍ഷമേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

First Published 6, Mar 2018, 12:49 PM IST
144 delcared in violence affetced areas in tripura
Highlights
  • പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ സംസ്ഥാനത്തെ ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവര്‍ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു

അഗര്‍ത്തല:തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനെ പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ത്രിപുരയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് നടപടികള്‍ ശക്തമാക്കി. ത്രിപുരയിലെ സംഘര്‍ഷമേഖലകളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ സംസ്ഥാനത്തെ ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവര്‍ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. 
 

loader