കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. പൊലീസ് അവലോകന യോഗത്തിലാണ് നടപടി. ഇന്നലെ ഹര്‍ത്താലിനിടെ  നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്ക് കുത്തേറ്റിരുന്നു. അക്രമത്തിനും സംഘര്‍ഷത്തിനും അയവ് വരാതായതോടെയാണ് ഇന്നലെ മഞ്ചേശരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകള്‍ക്ക് കളക്ടര്‍  അവധി (4/1/19) പ്രഖ്യാപിച്ചിരുന്നു.