ബഹളം കാരണം സഭ സ്തംഭിച്ച 23 ദിവസത്തെ ശമ്പളം വാങ്ങേണ്ടതില്ലെന്ന് എന്‍.ഡി.എ തീരുമാനിച്ചിരുന്നു.

ദില്ലി: പാര്‍ലമെന്റ് വളപ്പില്‍ ഇന്ന് പ്രതിപക്ഷം സംയുക്തമായി പ്രതിഷേധിക്കും. 15 പാര്‍ട്ടികള്‍ സംയുക്തമായാവും പ്രതിഷേധിക്കുക. കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനും പട്ടികജാതി, പട്ടിക വര്‍ഗ നിയമത്തിലെ മാറ്റത്തിനും എതിരെയാണ് പ്രതിഷേധം. ബഹളം കാരണം സഭ സ്തംഭിച്ച 23 ദിവസത്തെ ശമ്പളം വാങ്ങേണ്ടതില്ലെന്ന് എന്‍.ഡി.എ തീരുമാനിച്ചിരുന്നു.