റിയാദ് വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. വിമാനത്തിലുണ്ടായിരുന്നു 150 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
സൗദി: റിയാദ് വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. വിമാനത്തിലുണ്ടായിരുന്നു 150 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയിലേക്ക് തിരിച്ച 9ഡബ്ലിയു523 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയതിന്റെ കാരണം ഇത്തവരെയും കണ്ടെത്താനായിട്ടില്ല. വിമാനം റദ്ദ് ചെയ്തതായും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മുംബൈയില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
