രാത്രി ഏറെ നേരം കാമുകിയുമായി വീഡിയോ ചാറ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പര്‍ഗാനയില്‍ വാടകക്കെട്ടിടത്തിലാണ് യുവാവ് താമസിച്ചിരുന്നത്
കൊല്ക്കത്ത: കാമുകിയുമായുള്ള വാട്ട്സ് ആപ്പ് വീഡിയോ ചാറ്റിനിടെ പതിനേഴുകാരനായ പ്ലസ് വണ് വിദ്യാര്ത്ഥി തൂങ്ങിമരിച്ചു. പര്ഗാനയില് വാടകയ്ക്കെടുത്ത താമസസ്ഥലത്താണ് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- രാത്രിയില് കാമുകിയുമായി ഏറെ നേരം വാട്ട്സ് ആപ്പില് വീഡിയോ ചാറ്റ് ചെയ്തിരുന്നു. ഇതിനിടെ പെണ്കുട്ടിയുമായി ഏതോ വിഷയത്തിന്റെ പേരില് തര്ക്കമായി. തര്ക്കം മുറുകിയപ്പോള് ചാറ്റ് തുടരുന്നതിനിടെ തന്നെ മുറിയിലുണ്ടായിരുന്ന ഫാനില് തൂങ്ങി മരിക്കുകയായിരുന്നു.
രാവിലെ കൂട്ടുകാര് വന്ന് വാതിലില് മുട്ടിയിട്ടും മുറി തുറക്കാതായതോടെയാണ് സംശയമായത്. തുടര്ന്ന് മുറി തുറന്ന കൂട്ടുകാര് തന്നെയാണ് ഫാനില് തൂങ്ങിയ നിലയില് യുവാവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ യുവാവിന്റെ വീട്ടുകാര് പെണ്കുട്ടിക്കെതിരായി പരാതി നല്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
