മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിൽ പോകുകയായിരുന്ന മുത്തച്ഛന്റെ കൈയിൽനിന്നുമാണ് ഹാസിനി തെറിച്ച് താഴേക്ക് വീണത്. വീഴ്ച്ചയിൽ തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.
ബംഗളൂരു: ബംഗളൂരുവിലെ മെട്രോ സ്റ്റേഷനിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞ് എസ്കലേറ്ററിൽനിന്ന് വീണ് മരിച്ചു. ശ്രീരാംപുര മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഹാസിനി എന്നാണ് കുഞ്ഞിന്റെ പേര്.
മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിൽ പോകുകയായിരുന്ന മുത്തച്ഛന്റെ കൈയിൽനിന്നുമാണ് ഹാസിനി തെറിച്ച് താഴേക്ക് വീണത്. വീഴ്ച്ചയിൽ തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. എസ്കലേറ്ററിൽ കുഞ്ഞുങ്ങളുമായി കയറുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് സംഭവത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി എച്ചജി കുമാരസ്വാമി പറഞ്ഞു.
