കൊട്ടാരക്കര: ഏനാത്ത് പാലം നവീകരണത്തിന് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. റോഡ് സുരക്ഷാ പദ്ധതിയുടെ നത്തിപ്പുകരായ ഇ കെ കെ കമ്പനിയാണ് പാലം നവീകരണം പൂര്‍ത്തിയാക്കുക. പാലം നിര്‍മ്മാണത്തിന് വിജിലന്‍സ് നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആറുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലത്തിന് സമാന്തരമായി ഇപ്പോള്‍ ഉപയോഗിക്കുന്ന ഇടറോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.