ജവാൻമാർ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ നാട്ടുകാർ കല്ലെറിഞ്ഞു നിയന്ത്രണം വിട്ട ട്രക്ക് കീഴ്മേൽ മറിഞ്ഞ് രണ്ട് ജവാന്മാര്‍ മരിച്ചു അപകടത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കോക്കർ സ്റ്റിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ നാട്ടുകാർ കല്ലെറിഞ്ഞു. നിയന്ത്രണം വിട്ട ട്രക്ക് കീഴ്മേൽ മറിഞ്ഞ് രണ്ട് സി ആർ പി എഫ് ജവാൻമാർ മരിച്ചു. 

റിയാസ് അഹമ്മദ് വാണി, നിസാര്‍ അഹമ്മദ് വാണി എന്നവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു.