ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു. തൃശൂര്‍ കേച്ചേരി ചിരന്നല്ലൂര്‍ ചൂണ്ടല്‍ വീട്ടില്‍ സണ്ണി ദേവസ്യ, പതിനൊന്ന് വയസ്സുകാരനായ മകന്‍ ആല്‍വിന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഭാര്യ ജോളി, ഇളയ മകന്‍ എഡ്വിന്‍ എന്നിവരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.